http://www.mathrubhumi.com/online/malayalam/news/story/869712/2011-04-01/india Maathru bhoomi Vaarthaa lekhakarute kazhiv apaaram thanne !
Posted by ശ്രീരാജ് കെ. മേലൂര്‍ at 10:27 AM 1 comments
ബോം ബുകള്‍ പൊട്ടുമ്പോള്‍
ബോം ബുകള്‍ പൊട്ടുമ്പോള്‍ ചിരിവരുന്നവര്‍ ഇന്നും നമ്മോടൊപ്പം ഈ ലോകത്തു ജീവിച്ചിരിക്കുന്നുഎന്നത് ഒരപമാനമായി ഞാന്‍ കരുതുന്നുഇതിനര്‍ ത്ഥം അത്തരക്കാരെ കൊലചെയ്യണം എന്നതല്ല,മറിച്ച് അത്തരക്കാരെ അത് തെറ്റാണ് എന്ന് ബോദ്ധ്യപ്പെടുത്താന്‍ നമുക്ക് കഴിയുന്നില്ല എന്ന അര്‍ ത്ഥത്തിലാണ്.ഈ ലോകം നമുക്കൊരോരുത്തര്ക്കും ഒരേപോലെ അവകാശപ്പെട്ടതാണെന്നും അന്യനെ വേദനിപ്പിച്ചുകൊണ്ടുള്ള ഒന്നും ഒരുത്തരും ചെയ്യരുതെന്നുമുള്ള ബോധം ഓരോരുത്തര്‍ ക്കും ഉണ്ടാക്കി എടുക്കാനാണ് ജനതയോട് ഉത്തരവാദിത്വ ബോധമുള്ള ഓരോരുത്തരും ചെയ്യേണ്ടത് എന്നും ഞാന്‍ വിശ്വസിക്കുന്നു. അത് ഭരണകൂടമായാലും രാഷ്ട്രീയക്കാരായാലും , മത സം ഘടനകളായാലും ആരായാലും . ജനങ്ങളെ ഏതു വിധത്തില്‍ സം ഘടിപ്പിക്കുന്നവരാരായാലും "അവനവന്‍ ആത്മസുഖത്തിനായ് ആചരിക്കുന്നത്അപരന്നും സുഖത്തിനായ് വരേണം "എന്നതാവട്ടെ നമ്മുടെ ആപ്തവാക്യം
Posted by ശ്രീരാജ് കെ. മേലൂര്‍ at 2:32 AM 1 comments
എന്നെ അനുകൂലിക്കുന്നവരുണ്ടോ ?
എന്നെ അനുകൂലിക്കുന്നവരുണ്ടോ ?ജാതിയും മതവും വേണ്ട എന്നു പറയുമ്പോള്‍ ത്തന്നെരാഷ്ട്രവും രാഷ്ട്രീയവും വേണോ എന്ന ചോദ്യത്തെകണ്ടില്ലെന്നു നടിക്കപ്പെടുകയാണ്.ജാതിയും ,മതവും ,വേഷവും ,ഭാഷയും ,രാഷ്ട്രവും ,രാഷ്ട്രീയവും മനുഷ്യനെ ഒന്നാക്കുന്നതിനു പകരം അകറ്റി പ്രത്യേക വേലിക്കെട്ടിനുള്ളിലേക്ക് തളച്ചിടുന്ന ഉപാധികളായി മാറ്റപ്പെടുന്നു.അപ്പോള്‍ അതില്‍ ചിലതിനെതിരെ പോരാടുകയും മറ്റു ചിലതിനെ കണ്ടില്ലെന്നും നടിക്കുന്നത് ഏത് ധാര്‍ മ്മികതയുടെ പേരിലാണ് എന്നതാണ് എന്റെ ചോദ്യം .മനുഷ്യ സാഹോദര്യത്തെപ്പറ്റിയും ,വിശ്വമാനവനെപ്പറ്റിയും വാ തോരാതെ പ്രസം ഗിക്കുമ്പോള്‍ അതിരുകളെക്കുറിച്ചുള്ള ബോധം ഇല്ലാതാവേണ്ടതല്ലേ ?ഒരു പക്ഷേ നിങ്ങള്‍ രാജ്യ ദ്രോഹിയായും ,വര്‍ ഗ്ഗ വന്ചകനായും വിശേഷിക്കപ്പെട്ടെന്നുമ്വരാം , പട്ടും വളയും തന്ന് ആദരിക്കുന്നതിനു പകരം കയ്യാമം വെച്ച് തടവറയിലടച്ചു എന്നും വരാം പക്ഷേ സത്യത്തെ നിഷേധിച്ച്,ധര്‍ മ്മത്തിന് പുറം തിരിഞ്ഞ് നിന്നിട്ടെന്തുകാര്യം ?
Posted by ശ്രീരാജ് കെ. മേലൂര്‍ at 6:04 AM 7 comments