എന്നെ അനുകൂലിക്കുന്നവരുണ്ടോ ?ജാതിയും മതവും വേണ്ട എന്നു പറയുമ്പോള്‍ ത്തന്നെരാഷ്ട്രവും രാഷ്ട്രീയവും വേണോ എന്ന ചോദ്യത്തെകണ്ടില്ലെന്നു നടിക്കപ്പെടുകയാണ്.ജാതിയും ,മതവും ,വേഷവും ,ഭാഷയും ,രാഷ്ട്രവും ,രാഷ്ട്രീയവും മനുഷ്യനെ ഒന്നാക്കുന്നതിനു പകരം അകറ്റി പ്രത്യേക വേലിക്കെട്ടിനുള്ളിലേക്ക് തളച്ചിടുന്ന ഉപാധികളായി മാറ്റപ്പെടുന്നു.അപ്പോള്‍ അതില്‍ ചിലതിനെതിരെ പോരാടുകയും മറ്റു ചിലതിനെ കണ്ടില്ലെന്നും നടിക്കുന്നത് ഏത് ധാര്‍ മ്മികതയുടെ പേരിലാണ് എന്നതാണ് എന്റെ ചോദ്യം .മനുഷ്യ സാഹോദര്യത്തെപ്പറ്റിയും ,വിശ്വമാനവനെപ്പറ്റിയും വാ തോരാതെ പ്രസം ഗിക്കുമ്പോള്‍ അതിരുകളെക്കുറിച്ചുള്ള ബോധം ഇല്ലാതാവേണ്ടതല്ലേ ?ഒരു പക്ഷേ നിങ്ങള്‍ രാജ്യ ദ്രോഹിയായും ,വര്‍ ഗ്ഗ വന്ചകനായും വിശേഷിക്കപ്പെട്ടെന്നുമ്വരാം , പട്ടും വളയും തന്ന് ആദരിക്കുന്നതിനു പകരം കയ്യാമം വെച്ച് തടവറയിലടച്ചു എന്നും വരാം പക്ഷേ സത്യത്തെ നിഷേധിച്ച്,ധര്‍ മ്മത്തിന് പുറം തിരിഞ്ഞ് നിന്നിട്ടെന്തുകാര്യം ?
2008-07-30
Subscribe to:
Post Comments (Atom)
7 Comments:
രാഷ്‌ട്രീയത്തെ താങ്കള്‍ എങ്ങിനെ നിര്‍വചിക്കുന്നു?
മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നിനെ കൊണ്ടൂം ഒരു കാര്യവും ഇല്ല...
ഒ ടൊ : അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക
വ്രജീഷിനും അഞ്ജാതനും നന്ദി--വായിച്ചതിനും കമന്റിയതിനും
രാഷ്ട്രീയം എന്നതു കൊണ്ട് അര്‍ ത്ഥമാക്കിയത് ഇന്ന് നാം കാണുന്ന രാഷ്ട്രീയ പാര്‍ ട്ടികളുടെ അവസരവാദപരമായ നിലപാടുകളെയാണ്.
അക്ഷരത്തെറ്റുകള്‍ പിഴവ് തിരുത്താന്‍ ശ്രമിക്കാം അല്ല തിരുത്താം
ശ്രീരാജ്... രാഷ്ട്രീയം വേണ്ട എന്നു പറയുമ്പോള്‍ അതിനു ബദലായി എന്തെങ്കിലും മുന്നോട്ടു വ്വയ്ക്കുക കൂടി വേണ്ടേ...? പിന്നെ, ഇന്നത്തെ ജീര്‍ണ്ണിച്ച കക്ഷി രാഷ്ട്രീയമല്ല, യഥാര്‍ഥ രാഷ്ട്രീയം. അതിനു മനസ്സിലാക്കിയാലേ ഈ വേലിക്കെട്ടുകള്‍ എന്നതിനെയൊക്കെ ഒരു പരിധി വരെയെങ്കിലും നമുക്ക് കവച്ചു വയ്ക്കാനാകൂ..
ശ്രീരാജ് , അക്ഷരത്തെറ്റുകള്‍ തിരുത്താത്തത് വായാനാസുഖം കുറക്കുന്നു . മൊഴി കീമാപ്പ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ പോസ്റ്റിന്റെ എഡിറ്റില്‍ പോയി അവിടെ നിന്ന് അക്ഷരങ്ങള്‍ എഡിറ്റ് ചെയ്ത് റീ-പബ്ലിഷ് ചെയ്യാം .
രാഷ്ട്രീയം ആവശ്യമാണോ എന്ന ചോദ്യം രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം എന്ന ധാരണയില്‍ നിന്നും, നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധ:പതനത്തില്‍ നിന്നുണ്ടായ മനം മടുപ്പില്‍ നിന്നും ഉണ്ടാവുന്നതാണ് .
ആദ്യമായി രാഷ്ട്രീയവും രാഷ്ട്രീയപ്പാര്‍ട്ടികളും രണ്ടും രണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട് . ഇത് ആരും മനസ്സിലാക്കുന്നില്ല . അത് കൊണ്ടാണ് ഒരു പാര്‍ട്ടിയിലും ചേരാതെ നിഷ്പക്ഷമായി അഭിപ്രായം പറയുന്നവരെ അരാഷ്ട്രീയക്കാര്‍ എന്ന് പാര്‍ട്ടിക്കാര്‍ തന്നെ കുറ്റപ്പെടുത്തുന്നത് .
സത്യത്തില്‍ പൌരസമൂഹം കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം .കാരണം രാഷ്ട്രീയം നമ്മുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് . എങ്ങനെ, എത്ര നികുതി പിരിച്ചെടുക്കണം , അത് എങ്ങനെ ചെലവഴിക്കണം തുടങ്ങി സര്‍ക്കാര്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും നമ്മള്‍ പൌരന്മാരുടെ പേരിലും , നമ്മള്‍ പൌരന്മാര്‍ക്ക് വേണ്ടിയുമാണ് . ഇത് അന്തിമമായി തീരുമാനിക്കുന്നത് നമ്മള്‍ പൌരന്മാര്‍ തന്നെയാണ് . സര്‍ക്കാര്‍ എന്നത് നാം ചുമതലകള്‍ ഏല്‍പ്പിക്കുന്ന ഒരു സാമൂഹ്യസംഘടന മാത്രമാണ് . ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ . ഇതാണ് രാഷ്ട്രീയം !
പാര്‍ട്ടി രാഷ്ട്രീയം എന്നത് അതാത് പാര്‍ട്ടികളുടെ നിലപാടുകളാണ് . അത് കക്ഷിരാഷ്ട്രീയമണ് . നമ്മള്‍ പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മോചിതരായി പൌരരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ബോധപരമായി വളരേണ്ടതുണ്ട് . നാം അത്ര ബോധവാന്മാരല്ലാത്തത് കൊണ്ട് വിവിധ പാര്‍ട്ടികള്‍ പൌരസമൂഹത്തെ പങ്കിട്ട് എടുത്ത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് . അത് കൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൈപ്പിടിയില്‍ നിന്ന് രാഷ്ട്രീയം മോചിപ്പിച്ച് അതിന്റെ യഥാര്‍ഥ ഉടമകളായ പൌരസമൂഹം അത് കൈകാര്യം ചെയ്യാന്‍ ശീലിക്കേണ്ടതുണ്ട് .
ഇനി രാഷ്ട്രം വേണോ എന്ന ചോദ്യം . അത് അല്പം സങ്കീര്‍ണ്ണമാണ് . ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച നിമിത്തം രാജ്യാന്തര അതിര്‍ഥികള്‍ മാഞ്ഞു പോയി എന്നത് ഒരു വെര്‍ച്വല്‍ റീയാലിറ്റിയാണ് . അത് കൊണ്ട് പുരോഗമനപരമായി ചിന്തിക്കുന്ന ഒരാള്‍ക്ക് രാഷ്ട്രം വേണ്ട എന്നേ ഇന്ന് പറയാന്‍ കഴിയൂ . പക്ഷെ ചരിത്രം ഒരു തുടര്‍ച്ചയാണ് . നമുക്കത് ഒരു സുപ്രഭാതത്തില്‍ അടിമുടി മാറ്റിമറിക്കാന്‍ കഴിയില്ല . രാഷ്ട്രങ്ങള്‍ ഇന്നത്തെ അനിഷേധ്യമായ യാഥാര്‍ഥ്യമാണ് . നാളെയോ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടിലോ അതുമല്ല എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലോ ഒരു ആഗോള ഗവണ്മെന്റ് നിലവില്‍ വരുമെന്നും ഓരോ പൌരനും ഓരോ വിശ്വപൌരനായിരിക്കുമെന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാന്‍ പറ്റും .
അന്നും രാഷ്ട്രീയം, സാമൂഹ്യജീവിതത്തിന്റെ ക്രമീകരണത്തിന് അത്യന്താപേക്ഷിതമായിരിക്കും എന്നും ഓര്‍ക്കുക !
ഇന്നു പൊതുസമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഏത് രാഷ്ട്രീയ പാർട്ടികളാണ് ഉള്ളത്?ഒരു തിരഞ്ഞെടുപ്പിലൂടെ ഭരണത്തിൽ കയറുന്ന പാർട്ടി സംരക്ഷിക്കുന്നത് ആ പാർട്ടിയെ മാത്രമാണ് അല്ലാതെ പൊതു സമൂഹത്തെ അല്ല...ജനങ്ങളെ സംരക്ഷിക്കുന്ന ഒരു പാർട്ടി പോലും ഇന്നില്ല....
ഇങ്ങനെ ഒക്കെ ആണെങ്കിൽ കൂടി രാഷ്ട്രീയത്തിനു പകരം എന്ത് എന്ന ചോദ്യം നില നിൽക്കുന്നു..
മതം വേണ്ട എന്നു മുറവിളി കൂട്ടുന്ന ആധുനിക സമൂഹം താങ്കളുടെ ചോദ്യം കണ്ടില്ലെന്നു നടിക്കുന്നു....മതത്തിന്റെ പല നല്ല മൂല്യങ്ങളും അവർ കണ്ടില്ലെന്നു ധരിക്കുന്നു....
പാഠ പുസ്തക വിവാദത്തിൽ ഒരു അധ്യാപകൻ കൊല്ലപ്പെട്ടപ്പോൾ അവിടെയും പലരും മതത്തെ പഴി ചാരി...ഇന്നലെ നടന്ന കാര്യങ്ങൾ വെറും ഓർമ്മകൾ ആക്കി തള്ളി കളയുന്ന ഒരു വ്യത്തിക്കെട്ട സമൂഹമായി മാറിയിരിക്കുന്നു നാം...കേരള സംസ്ഥാനത്തിൽ ഒരു അധ്യപകൻ കൊല്ലപ്പെടുന്നത് ആദ്യം എന്നു കൊട്ടിഘോഷിച്ച മീഡിയകൾ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വെട്ടേറ്റു പിടഞ്ഞു മരിച്ച ഒരധ്യാപകനെ മറന്നു...
മതവും രാഷ്ടീയവും ഇന്നു പലരുടെയും
ജീവനോപാതിയാണ് ....അതില്ലാതായാൽ അവരുടെ കഞ്ഞി കുടി മുട്ടി പോവും..
ആദ്യത്തെ വാക്കുകൾ ഒന്നു കൂടി ആവർത്തിക്കുന്നു “മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നിനെ കൊണ്ടൂം ഒരു കാര്യവും ഇല്ല...“
it is a good post man,
Post a Comment