ബോം ബുകള്‍ പൊട്ടുമ്പോള്‍ ചിരിവരുന്നവര്‍ ഇന്നും നമ്മോടൊപ്പം ഈ ലോകത്തു ജീവിച്ചിരിക്കുന്നുഎന്നത് ഒരപമാനമായി ഞാന്‍ കരുതുന്നുഇതിനര്‍ ത്ഥം അത്തരക്കാരെ കൊലചെയ്യണം എന്നതല്ല,മറിച്ച് അത്തരക്കാരെ അത് തെറ്റാണ് എന്ന് ബോദ്ധ്യപ്പെടുത്താന്‍ നമുക്ക് കഴിയുന്നില്ല എന്ന അര്‍ ത്ഥത്തിലാണ്.ഈ ലോകം നമുക്കൊരോരുത്തര്ക്കും ഒരേപോലെ അവകാശപ്പെട്ടതാണെന്നും അന്യനെ വേദനിപ്പിച്ചുകൊണ്ടുള്ള ഒന്നും ഒരുത്തരും ചെയ്യരുതെന്നുമുള്ള ബോധം ഓരോരുത്തര്‍ ക്കും ഉണ്ടാക്കി എടുക്കാനാണ് ജനതയോട് ഉത്തരവാദിത്വ ബോധമുള്ള ഓരോരുത്തരും ചെയ്യേണ്ടത് എന്നും ഞാന്‍ വിശ്വസിക്കുന്നു. അത് ഭരണകൂടമായാലും രാഷ്ട്രീയക്കാരായാലും , മത സം ഘടനകളായാലും ആരായാലും . ജനങ്ങളെ ഏതു വിധത്തില്‍ സം ഘടിപ്പിക്കുന്നവരാരായാലും "അവനവന്‍ ആത്മസുഖത്തിനായ് ആചരിക്കുന്നത്അപരന്നും സുഖത്തിനായ് വരേണം "എന്നതാവട്ടെ നമ്മുടെ ആപ്തവാക്യം
2008-07-31
Subscribe to:
Post Comments (Atom)
1 Comment:
ക്രിക്കറ്റിന്റെ സ്കോര്‍ ചോദിക്കുന്ന ഉത്സാഹത്തോടെ ബോംബ് പൊട്ടുന്നതിന്റെ കണക്കു ചോദിക്കുന്നവര്‍, സ്ഫോടനം മൂലം ഒരു ദിവസം പോലും അവധി കിട്ടാത്തതില്‍ നിരാശപ്പെടുന്നവര്‍ എന്നിങ്ങനെ പല കൂട്ടരേയും ഞാന്‍ കണ്ടു....
Post a Comment